Connect with us

Ongoing News

തീപ്പന്തമായി സൂര്യവിരാട്‌രാഹുലുമാര്‍; ദക്ഷിണാഫ്രിക്കക്ക് 238 റണ്‍സ് വിജയലക്ഷ്യം

സൂര്യയും രാഹുലും അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

ഗുവാഹത്തി | സൂര്യകുമാര്‍- കെ എല്‍ രാഹുല്‍- വിരാട് കോലിമാരുടെ തകര്‍പ്പനടിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 237 റണ്‍സെടുത്തത്. സൂര്യയും രാഹുലും അര്‍ധ സെഞ്ചുറി നേടി. കേവലം 22 ബോളില്‍ നിന്ന് 61 റണ്‍സ് നേടി സൂര്യകുമാര്‍ ടോപ് സ്‌കോററായി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തകര്‍പ്പനടികളിലൂടെ മികച്ച തുടക്കം നല്‍കി. പിന്നാലെ വന്ന സൂര്യകുമാറും വിരാട് കോലിയും അത് തുടരുകയായിരുന്നു.

28 ബോളില്‍ നിന്ന് 57 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 37 ബോളില്‍ നിന്ന് 43 റണ്‍സുമായി രോഹിത് ശര്‍മ പിന്തുണ നല്‍കി. 28 ബോളില്‍ നിന്നാണ് കോലി 49 റണ്‍സെടുത്തത്. ഏഴ് ബോളില്‍ നിന്ന് ദിനേശ് കാര്‍ത്തിക് 17 റണ്‍സുമെടുത്തു. കേശവ് മഹാരാജിനാണ് രണ്ട് വിക്കറ്റുകള്‍. ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയില്‍ കുറവ് അടികൊണ്ടതും കേശവിനാണ്. നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.

---- facebook comment plugin here -----

Latest