Connect with us

t20

സൂര്യകുമാറും വെങ്കടേഷും തകർത്തടിച്ചു; 185 റൺസ് വിജയ ലക്ഷ്യമുയർത്തി ഇന്ത്യ

സൂര്യകുമാർ യാദവ്- വെങ്കടേഷ് അയ്യർ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലെ കൂറ്റനടികളാണ് ഈ സ്കോറിലെത്തിച്ചത്.

Published

|

Last Updated

കൊല്‍ക്കത്ത | വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗുകാരെല്ലാം നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയുടെ പ്രകടനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് ആണ്. സൂര്യകുമാർ യാദവ്- വെങ്കടേഷ് അയ്യർ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലെ കൂറ്റനടികളാണ് ഈ സ്കോറിലെത്തിച്ചത്. സൂര്യകുമാർ അർധസെഞ്ചുറി (31 ബോളിൽ 65) നേടിയപ്പോൾ വെങ്കടേഷ് അയ്യര്‍ 19 ബോളിൽ 35 റൺസെടുത്തു.

ഇശാന്‍ കിഷന്‍ (34), ശ്രേയസ് അയ്യര്‍ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സ്‌കോര്‍ പത്തിലെത്തി നില്‍ക്കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടപ്പെട്ടത് തിരിച്ചടിയായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും തിളങ്ങാനായില്ല.

വെസ്റ്റ് ഇന്‍ഡീസ് ബോളിംഗ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, ഹൈഡന്‍ വാഷ്, ഡൊമിനിക് ഡ്രേക്‌സ്, റൊമാരിയോ ഷെപ്പേർഡ് എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് നേടി.

Latest