Connect with us

suryapriya murder

സൂര്യപ്രിയയുടെ കൊലപാതകം: വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ഡി വൈ എഫ് ഐ

പ്രതിക്ക് ബി ജെ പി ബന്ധമെന്ന് ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വവും നാട്ടുകാരും

Published

|

Last Updated

പാ


ലക്കാട് | ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി വൈ എഫ് ഐ വനിതാ നേതാവ് സൂര്യപ്രിയ(24)യെ കഴുത്ത് ഞെരിച്ചുകൊന്ന കേസില്‍ വസ്തുകൊണ്ട് വരണമെന്ന് ബി ജെ പി പ്രാദേശിക നേതൃത്വം. പ്രതിയായ അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷിന് ബി ജെ പി-ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വവും നാട്ടുകാരും ആരോപിച്ചു. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്ന് അറിയില്ല. പോലീസ് പറയുമ്പോഴാണ് അക്കാര്യം അറിയുന്നത്. ജനകീയ വിഷയങ്ങളിലും സേവന രംഗത്തുമെല്ലാം സജീവമായി ഇടപെടുന്നയാളാണ് സൂര്യപ്രിയയെന്നും ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു,

ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവും മേലാര്‍കോട് പഞ്ചായത്ത് സി ഡി എസ് അംഗവും കൂടിയാണ് കൃഷ്ണപ്രിയ. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയാണ് സുജീഷ് സൂര്യപ്രിയയെ കഴുത്ത് ചെരിച്ചുകൊന്നത്. ഇന്ന് രാവിലെ 11.30നാണ് സംഭവം. സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. കൊലക്ക് ശേഷം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയ പ്രതി സൂര്യയുടെ മൊബൈല്‍ ഫോണും പോലീസിന് കൈമാറി.