National
സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ബിജെപിയുടെ ലീഗല്‍ സെല്ലില്‍ നിയമനം
ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് ബന്‍സുരിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.

ന്യൂഡല്‍ഹി | അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബിജെപി രാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ കോ കണ്‍വീനറായി ബാന്‍സുരി സ്വരാജിനെ നിയമിച്ചതായി ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ച് ദേവ അറിയിച്ചു
ഡല്‍ഹി ഹൈക്കോടതിയിലേയും സുപ്രിംകോടതിയിലേയും അഭിഭാഷയായിരുന്നു ബന്‍സുരി സ്വരാജ്. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് ബന്‍സുരിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.
---- facebook comment plugin here -----