Kerala
ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയിൽ
സംശയാസ്പദമായ രീതിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ കണ്ട പ്രതിയെ ആർ പി എഫ് തടഞ്ഞുവെച്ച് ടൗൺ പോലീസിന് കൈമാറുകയായിരുന്നു

കോഴിക്കോട് | ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന എം ഡി എം എ കേസിലെ പ്രതി പിടിയിൽ. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജി(39)നെയാണ് ടൗൺ പോലീസ് പിടികൂടിയത്. 2023ൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ആർ എം എസ് ഓഫീസിന് മുൻവശം വെച്ച് പ്രതിയെ 4.047 ഗ്രാം എം ഡി എം എ യുമായി ടൗൺ പോലീസാണ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. സംശയാസ്പദമായ രീതിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ കണ്ട പ്രതിയെ ആർ പി എഫ് തടഞ്ഞുവെച്ച് ടൗൺ പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
---- facebook comment plugin here -----