Connect with us

Kerala

പോലീസുകാരനെ ആക്രമിച്ച പ്രതി പിടിയില്‍

കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

Published

|

Last Updated

അമ്പലപ്പുഴ |  പോലീസുകാരനെ ശാരീരികയമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കായംകുളം പട്ടോളി മാര്‍ക്കറ്റില്‍ കണ്ടല്ലൂര്‍ പഞ്ചായത്ത് 14ാംവാര്‍ഡ് മുതലശ്ശേരി വടക്ക് വീട്ടില്‍ വിനോദ് കുമാറി (47) നെയാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

വളഞ്ഞവഴിയില്‍ ബഹളം വെച്ച ഇയാളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന്റെ കൈ പിടിച്ചു തിരിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു.അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ നവാസ്, ഹനീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ മനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

 

Latest