Kerala
വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍
പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തുറവൂര്‍ | വീട് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. ആലപ്പുഴ വാര്‍ഡില്‍ കഞ്ഞിക്കല്‍വീട്ടില്‍ ജസ്റ്റിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. കടക്കരപ്പള്ളി പഞ്ചായത്തിലെ സൂര്യമംഗലം വീട്ടില്‍ വാതില്‍ കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിക്കെതിരെ ആലപ്പുഴ ,എറണാകുളം ,ജില്ലകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പട്ടണക്കാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
---- facebook comment plugin here -----