Connect with us

Kerala

ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കടമ്പനാട് കീഴൂട്ട്കാവ് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്.

Published

|

Last Updated

അടൂർ| കടമ്പനാട് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.തുവയൂർ തെക്ക് നെടുംകുന്ന് മലനട നെടിയകാലായിൽ രതീഷ്(35)-നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കടമ്പനാട് കീഴൂട്ട്കാവ് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രി 12-ന് സംശയാസ്പതമായ സാഹചര്യത്തിൽ നെടുംകുന്ന് മലനട ഭാഗത്ത് വച്ച് കണ്ട രതീഷിനെ നാട്ടുകാരാണ് തടഞ്ഞുവച്ചത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിൽ രതീഷിൻ്റെ കയ്യിൽ നിന്നും പണം കണ്ടെത്തി.

Latest