Connect with us

Kerala

വീട്ടമ്മയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ പ്രതി പിടിയില്‍

പ്രത്യേക പോലീസ് സംഘം ബംഗളൂരുവില്‍ നിന്നാണ് പ്രതി നാരായണദാസിനെ പിടികൂടിയത്

Published

|

Last Updated

കൊച്ചി | ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നു പോലീസ് നേത്യത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രത്യേക പോലീസ് സംഘം ഇയാളെ പിടികൂടുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു.

ഇരുചക്ര വാഹനത്തില്‍ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസില്‍ 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം എക്‌സൈസില്‍ നിന്നു പോലീസിനു കൈമാറിയത്.