Kerala
മകനെ മയക്ക് മരുന്ന് കേസില്‍ കുടുക്കാന്‍ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചു; പ്രതി പിടിയില്‍
മകനോടുള്ള വൈരാഗ്യത്താല്‍ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വേണ്ടി പ്രതി കര്‍ണാടകത്തില്‍ നിന്നും എത്തിച്ച കഞ്ചാവ് കൂട്ടാളികളുടെ സഹായത്തോടെ കടയില്‍ കൊണ്ടുവെക്കുകയായിരുന്നു
മാനന്തവാടി | മകനെ കേസില്‍ കുടുക്കാന്‍ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച സംഭവത്തില്‍ പിതാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ടൗണിലെ പിഎ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയും കടയടുമയുടെ പിതാവുമായ മാനന്തവാടി ചെറ്റപ്പാലം വേമം പുത്തന്‍തറവീട്ടില്‍ അബൂബക്കര്‍ (67) ആണ് അറസ്റ്റിലായത്.
മകനോടുള്ള വൈരാഗ്യത്താല്‍ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വേണ്ടി പ്രതി കര്‍ണാടകത്തില്‍ നിന്നും എത്തിച്ച കഞ്ചാവ് കൂട്ടാളികളുടെ സഹായത്തോടെ കടയില്‍ കൊണ്ടുവെക്കുകയായിരുന്നു. മകന്‍ നൗഫല്‍ പള്ളിയില്‍ പോയ തക്കം നോക്കി കൂട്ടുപ്രതികളായ തട്ടിപ്പ് ഔത എന്ന് വിളിക്കുന്ന ഔത, ജിന്‍സ് വര്‍ഗീസ് എന്നിവരുടെ സഹായത്തോടെ രണ്ട് കിലോയോളം കഞ്ചാവ് കടയില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം എക്‌സൈസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ കഞ്ചാവുമായി ബന്ധപ്പെട്ട് നൗഫലിന് പങ്കില്ലെന്ന് എക്‌സൈസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍രെ ചുരുളഴിയുന്നത്.
കേസിന് പിറകെ ര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു അബൂബക്കര്‍. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.