Connect with us

thief arrested

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ കര്‍ണാടകയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

കൊച്ചി | ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ എറണാകുളം സൗത്ത് പോലീസ് കര്‍ണാടകയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി. ഒരു കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് വിവരം. സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചത്.

സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Latest