Kerala
വീട്ടില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി പ്രതി പിടിയില്‍
ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 4.5 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.

തിരുവല്ല \ ചാരായവും വാറ്റുപകരണങ്ങളുമായി നിരണം സ്വദേശി പിടിയില്‍. തിരുവല്ല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാജേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരണം കിഴക്ക് മുറിയില്‍ ചിറയത്തു വീട്ടില്‍ വിജയനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 4.5 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.
തിരുവല്ല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാജേന്ദ്രന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ കെ പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനു പ്രസാദ് എസ്സ്, നിയാദ് എസ്സ് പാഷ, അര്‍ജുന്‍ അനില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മിനിമോള്‍, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.