Kerala
മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍
2014 മുതല്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്

പത്തനംതിട്ട | ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പത്തനംതിട്ട പോലീസിന്റെ പിടിയിലായി. തണ്ണിത്തോട് തേക്ക്തോട് സതീഷ് ഭവനില്‍ തേക്കോട് സതീശന്‍ എന്ന സതീഷ് (40) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പത്തനംതിട്ട അമല ബാറിന് മുന്നിലെ ഇടവഴിയില്‍ വെച്ച് കോന്നി ഇളക്കൊള്ളൂര്‍ പുനമൂട്ടില്‍ വീട്ടില്‍ മോഹനനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത് താനാണെന്ന ഇയാള്‍ പോലീസിന് മൊഴി നല്‍കി. ദേഹപരിശോധനയില്‍ പണവും പേഴ്സും കണ്ടെത്തി.
പത്തനംതിട്ട, റാന്നി, കോന്നി തുടങ്ങിയ സ്റ്റേഷനുകളില്‍ 2014 മുതല്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പണവും മൊബൈല്‍ ഫോണും മോഷണം പോയതിന് മോഹനന്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ. ബി കൃഷ്ണകുമാര്‍ കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പൊലിസ് വലയിലാവുന്നത്.