Connect with us

Kerala

ബംഗ്ലാദേശ് സ്വദേശികളെന്ന് സംശയം; മൂന്ന് പേര്‍ തൃശൂരില്‍ പിടിയില്‍,രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പോലീസ് പരിശോധന നടത്തിയത്.

Published

|

Last Updated

തൃശൂര്‍ |  പോലീസ് നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശ് സ്വദേശികള്‍ എന്ന് സംശയിക്കുന്ന മൂന്ന് പേര്‍ തൃശൂരില്‍ പിടിയിലായി .രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.തശൂര്‍ ചെമ്മാപ്പിള്ളില്‍ നിന്നാണ് മൂന്ന് പേരെ അന്തിക്കാട് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പോലീസ് പരിശോധന നടത്തിയത്. ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍.

കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.അന്തിക്കാട് പോലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.

 

Latest