Kerala
പേവിഷബാധ സംശയിക്കുന്ന നായ ചത്തു
പത്തിലധികം വളര്‍ത്തു നായകള്‍ക്കും നിരവധി തെരുവ് നായകള്‍ക്കും ഈ നായയുടെ കടിയേറ്റിരുന്നു.

പത്തനംതിട്ട : റാന്നിയില്‍ പേവിഷബാധ സംശയിക്കുന്ന നായ ചത്തു. നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്ന നായയാണ് ചത്തത്. പത്തിലധികം വളര്‍ത്തു നായകള്‍ക്കും നിരവധി തെരുവ് നായകള്‍ക്കും ഈ നായയുടെ കടിയേറ്റിരുന്നു.
ചത്ത നായയുടെ സാമ്പിള്‍ പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തിയ ശേഷമാകും പേവിഷബാധയേറ്റിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കുക.
---- facebook comment plugin here -----