Connect with us

National

തീവ്രവാദി ആക്രമണമെന്ന് സംശയം; ജമ്മു കശ്മീരില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

ശിവ്‌കോടിയിലെ ഗുഹാക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

തീവ്രവാദി ആക്രമണമാണ് അപകടത്തിനു പിന്നിലെന്നാണ് പ്രാഥമിക റിപോര്‍ട്ട്. ശിവ്‌കോടിയിലെ ഗുഹാക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ പലതും ചിതറിപ്പോയ നിലയിലാണ്.

അപകടം നടന്നയുടന്‍ ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ആംബുലന്‍സുകള്‍ സംഭവസ്ഥലത്തെത്തി. പോലീസ്, സൈന്യം, അര്‍ധ സൈനിക വിഭാഗം എന്നിവയും എത്തിയിട്ടുണ്ട്.

Latest