Kerala
സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐ എ എസ് ചീഫ് സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്ത്
ചീഫ് സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് പരാതി
![](https://assets.sirajlive.com/2025/02/sarada-and-prasanth-897x538.jpg)
തിരുവനന്തപുരം | സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐ എ എസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ ആരോപണവുമായി രംഗത്ത്. ജയതിലക് ഐ എ എസിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ കൂട്ടാക്കാതെ ചീഫ് സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് എന്‍ പ്രശാന്തിന്റെ പരാതി.
ചീഫ് സെക്രട്ടറി 18 ന് നല്‍കിയ കത്തിന് 19 ന് മറുപടി തരണം എന്ന് ആവശ്യപ്പെട്ടു. നല്‍കിയ മറുപടികളുടെ തലക്കെട്ട് ‘ സ്റ്റേറ്റ്മന്റ് ഓഫ് ഡിഫന്‍സ്’ എന്ന് നല്‍കാത്തതിനാല്‍ ചീഫ് സെക്രട്ടറി അവ പരിഗണിക്കാതിരിക്കുന്നുവെന്ന് എന്‍ പ്രശാന്ത് പറയുന്നു. ചീഫ് സെക്രട്ടറിയുടെത് പക്ഷപാതപരമായ പെരുമാറ്റമാമെന്നും നടപടികളിലൂടെ അത് വ്യക്തമായി എന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പ്രശാന്ത് ആരോപിച്ചു. ഹിയറിംഗ് നടത്തുന്നത് റെക്കോര്‍ഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും കത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടു.
പരസ്യപ്രസ്താവന നടത്തിയ എന്‍ പ്രശാന്ത് സസ്പെന്‍ഷനില്‍ തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ നീതിയും ന്യായവും കാണുന്നില്ലെന്നും താന്‍ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എന്‍ പ്രശാന്ത് പറയുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നുമാണ് പ്രശാന്ത് പറയുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയതിലകിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിരുന്നത്. സസ്‌പെന്‍ഷന്‍ നടപടിയും തനിക്കെതിരയുള്ള കുറ്റങ്ങളും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു തവണ കൂടി ഹിയറിങ്ങിന് ഹാജരാകാന്‍ തയാണെന്ന് എന്‍ പ്രശാന്ത് പറയുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്.