Connect with us

From the print

വീട്ടിൽ സസ്‌പെൻസ്; മത്സരത്തിലെ ടിപ്‌സ്

അച്ഛന്റെ ടീമിനെ മകന് തോൽപ്പിക്കണം, മകളുടെ ടീമിനെ അമ്മക്ക് തോൽപ്പിക്കണം, നേരെ തിരിച്ചും.

Published

|

Last Updated

ശരിക്കും കലോത്സവ മത്സരം നടക്കുന്നത് അനു വിഹാറിലാണ്. ആറ് ഹയർ സെക്കൻഡറി സ്‌കൂളും മൂന്ന് ഹൈസ്‌കൂളുമടക്കം ഇവർ ഇരുള നൃത്തം പഠിപ്പിച്ചത് ഒമ്പത് ടീമുകളെ. മത്സരം പൊടിപൊടിക്കുമ്പോൾ വേദിയുടെ പിന്നിലിരുന്ന് ഒന്നിച്ചിരുന്ന് ആ കുടുംബം ചിരിക്കും. ആ ചിരിക്കിടയിലുണ്ട് ഒരു മത്സരം. അച്ഛന്റെ ടീമിനെ മകന് തോൽപ്പിക്കണം, മകളുടെ ടീമിനെ അമ്മക്ക് തോൽപ്പിക്കണം, നേരെ തിരിച്ചും.

അട്ടപ്പാടി ചൊറിയന്നൂർ സ്വദേശി പഴനി സ്വാമി, ഭാര്യ ശോഭ, മക്കളായ അനു പ്രശോഭിനി, ആദിത്യൻ എന്നിവരാണ് പരിശീലകർ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിദ്യാർഥികളെയാണ് ഈ കുടുംബം പഠിപ്പിച്ചെടുത്തത്.
ഗോത്ര വിഭാഗങ്ങളുടെ കലാ രൂപങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഴനി സ്വാമി നേരത്തേ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.