Haritha Issue
ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം എസ് എഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി ഫവാസ്, പ്രവര്‍ത്തകസമിതിയംഗം ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി
കോഴിക്കോട് | മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം എസ് എഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി ഫവാസ്, പ്രവര്‍ത്തകസമിതിയംഗം ഹുദൈഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലീഗിന്റെ പ്രാഥമിക അംഗത്വവും ഇവര്‍ക്ക് നഷ്ടമായി. ഇന്നലെ ലത്വീഫ് തുറയൂരിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് ശക്തമായ ഭാഷയിലായാരുന്നു ലത്വീഫ് പ്രതികരിച്ചിരുന്നത്. തന്നെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആര്, എപ്പോള്‍ നീക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ലത്വീഫ് തുറയൂര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ലത്വീഫ് തുറയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഹരിത വിവാദത്തില്‍ തന്റെ നിലപാട് കൃത്യമായി അറിയിച്ചതാണ്. ആ പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്?. വിഷയം നേതാക്കന്മാരെയും അറിയിച്ചതാണ്. മിനുട്സ് ബുക് നേരത്തെ നേതൃത്വത്തിന് കൈമാറിയതാണ്. അവര്‍ അത് പോലീസിന് നല്‍കുമെന്നാണ് അറിയിച്ചത്. ആ മിനിട്സ് ഇപ്പോഴും ഹാജരാക്കാത്തതിനാല്‍ ഇപ്പോഴും പോലീസ് എനിക്കെതിരെ നടപടികള്‍ തുടരുകയാണ്. അന്നത്തെ യോഗത്തിന്റെ മിനിട്സ് തിരുത്താന്‍ ലീഗിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. മിനുട്സ് നേതൃത്വത്തിന് കൈമാറിയതാണ്, അതിനു ശേഷം തിരുത്തിയോ എന്നറിയില്ല. തിരുത്തിയ മിനിട്സാണ് പോലീസില്‍ ഹാജരാക്കുന്നതെങ്കില്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്വീഫ് തുറയൂര്‍ വ്യക്തമാക്കി. ലത്വീഫ് മിനുട്‌സിന്റെ ഒറിജിനല്‍ പുറത്തുവിട്ടേക്കുമെന്ന സൂചനക്കിടെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടി വന്നിരിക്കുന്നത്.