Connect with us

നരിക്കുനി എരവന്നൂര്‍ എ യു പി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗില്‍ അതിക്രമിച്ചു കയറിയ ആര്‍ എസ് എസ് നേതാവായ അധ്യാപനും ഭാര്യക്കും സസ്പെന്‍ഷന്‍. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍ പി സ്‌കൂള്‍ അധ്യാപകനായ എം പി ഷാജിയെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

എം പി ഷാജിയെ കുന്നമംഗലം എ ഇ ഒയുടേയും സുപ്രീനയെ കൊടുവള്ളി എ ഇ ഒ യുടേയും ശുപാര്‍ശ പ്രകാരമാണ് സ്‌കൂള്‍ മാനേജര്‍മാര്‍ സസ്പെന്‍ഡ് ചെയ്തത്. എരവന്നൂര്‍ എയുപി സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയത്. ആര്‍ എസ് എസ് അധ്യാപക സംഘടനയായ എസ് ടി യു വിന്റെ ജില്ലാ നേതാവാണ് ഷാജി. സുപ്രീനയും എന്‍ ടി യു പ്രവര്‍ത്തകയാണ്.

 

വീഡിയോ കാണാം

Latest