Connect with us

Kerala

വിദ്യാര്‍ഥികളുടെ അരി മറിച്ച് വിറ്റ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാന ഭക്ഷ്യ കമ്മീഷനും അരി കടത്തി കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

മലപ്പുറം | വിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരി മറിച്ച് വിറ്റ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. നാല് അധ്യാപകര്‍ക്ക് എതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തത്. സംഭവത്തില്‍ ഭക്ഷ്യ കമ്മീഷനും അന്വേഷണം ആരംഭിച്ചു.
മൊറയൂര്‍ വി.എച്ച്. എം എയര്‍സെക്കണ്ടറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീകാന്ത് , ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ് , കായിക അധ്യാപകന്‍ രവീന്ദ്രന്‍ ,അധ്യാപകനായ ഇര്‍ഷാദ് അലി എന്നിവരെയാണ് ഡി.ഡി.ഇ സസ്പെന്റ് ചെയ്തത്.

ഡിഡിഇയുടെ അന്വേഷണത്തിലും ന്യൂണ്‍ ഫീഡ് ഓഫീസറുടെ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. സംസ്ഥാന ഭക്ഷ്യ കമ്മീഷനും അരി കടത്തി കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Latest