Kerala
ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത 16 സര്‍ക്കാര്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
18 ശതമാനം പലിശ സഹിതം തട്ടിയ പണം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത

തിരുവനന്തപുരം | സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തട്ടിയെടുത്ത പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചടിച്ച റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
തട്ടിയെടുത്ത പെന്‍ഷന്‍ തുകയുടെ പ്രതിവര്‍ഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. റവന്യൂ വകുപ്പില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത 38 ജീവനക്കാരെയാണ് ഡിസംബര്‍ 26നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ 22 പേര്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്.
---- facebook comment plugin here -----