Connect with us

Kerala

മദ്യപിച്ച് വാഹനം ഓടിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

വടക്കാങ്ങരയില്‍ എഎസ്‌ഐ ഓടിച്ച ജീപ്പ് മറ്റൊരു കാറിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് മദ്യപ്പിച്ച് വാഹനം ഓടിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ ഗോപിയെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. വടക്കാങ്ങരയില്‍ എഎസ്‌ഐ ഓടിച്ച ജീപ്പ് മറ്റൊരു കാറിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ജീപ്പടക്കം പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.

പോലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയതിലും മദ്യപിച്ച് വാഹനമോടിച്ചത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയുമാണ് ഗോപിയെ മലപ്പുറം എസ്പി സസ്‌പെന്‍ഡ് ചെയ്തത്.

Latest