mps protest against suspension
നാല് കോണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസിന്റെ ഉറപ്പ്
ന്യൂഡല്‍ഹി | ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം പിമാര്‍ക്കുണ്ടായിരുന്ന സസ്‌പെന്‍ഷന്‍ സ്്പീക്കര്‍ പിന്‍വലിച്ചു. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നീ എം പിമനാരുടെ സസ്പന്‍ഷനാണ് പിന്‍വലിച്ചത്.
പാര്‍ലിമെന്റിന്റെ നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കരുതെന്ന് എം പിമാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഉറപ്പ് നല്‍കി. തുടര്‍ന്ന് സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധിച്ചാല്‍ ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്ന് സ്്പീക്കര്‍ അറിയിച്ചു.
അതിനിടെ വിലക്കയറ്റം, ജി എസ് ടി തുടങ്ങിയ വിഷയങ്ങളില്‍ ്രഅടിയന്തര പ്രമേയ ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലിമെന്റ് ഇന്നും സ്തംഭിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇ ഡി നടപടിയില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഒമ്പത് ദിവസം തുടര്‍ച്ചയായി സ്തംഭിച്ച പാര്‍ലിമെന്റ് ഇന്ന് വീണ്ടും ചേര്‍ന്നപ്പോഴും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ലോക് സഭ മറ്റ് നടപടികളിലക്ക് കടന്നത് പ്രതിപക്ഷത്തെ ചൊടിപ്പിക്കുകയായിരുന്നു.