Connect with us

National

സസ്‌പെന്‍ഷന്‍; കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികള്‍ കോടതിയിലേക്ക്

ഡിസംബര്‍ 24നാണ് സഞ്ജയ് സിങ് അധ്യക്ഷനായ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തത്. ഈമാസം 16ന് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികള്‍ കോടതിയിലേക്ക്. അടുത്താഴ്ച കോടതിയെ സമീപിക്കാനാണ് നീക്കം.

ഡിസംബര്‍ 24നാണ് സഞ്ജയ് സിങ് അധ്യക്ഷനായ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തത്. ഈമാസം 16ന് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ജനാധിപത്യപരമായാണ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് സഞ്ജയ് സിങിന്റെ വാദം.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം സഞ്ജയ് സിങിലൂടെ വീണ്ടും സ്വന്തം നിയന്ത്രണത്തിലാക്കാനാണ് ബ്രിജ് ഭൂഷന്റെ നീക്കമെന്ന് വ്യാപക ആരോപണമുയരുകയും ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കായികതാരങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഫെഡറേഷന്റെ പുതിയ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കായിക മന്ത്രാലയം തയ്യാറായത്.

 

---- facebook comment plugin here -----

Latest