Kerala
അരളിപ്പൂ കഴിച്ചെന്ന് സംശയം;എറണാകുളത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
രക്ത പരിശോധനയുടെ ഫലം വന്ന ശേഷമേ അരളിപ്പൂവിന്റെ വിഷാംശം ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
കോലഞ്ചേരി | അരളിപ്പൂ കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇരുവരും സ്‌കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ കര്‍ശനനിരീക്ഷണത്തിലാക്കി. കുട്ടികളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. രക്ത പരിശോധനയുടെ ഫലം വന്ന ശേഷമേ അരളിപ്പൂവിന്റെ വിഷാംശം ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
നേരത്തെ സൂര്യ സുരേന്ദ്രന്‍ എന്ന 24 കാരിയുടെ മരണം അരളിപ്പൂ കഴിച്ചതിനെ തുടര്‍ന്നാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ പൂജകള്‍ക്കും പ്രസാദത്തിനും അരളി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ടായി. ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഉത്തരവിറക്കിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അരളിയില കഴിച്ച് ആറ് പശുക്കള്‍ ചത്തിരുന്നു.