Connect with us

Uae

സുസ്ഥിരത, ദാരിദ്ര്യ നിർമാർജനം: ലോകത്തിന് യു എ ഇ സഹായം

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പലിശ രഹിത ധനസഹായം നൽകും.

Published

|

Last Updated

ദുബൈ | ലോകമാകെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര നാണയ നിധിയുമായി യു എ ഇ രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. വാഷിംഗ്ടണിൽ ഐ എം എഫ്, ലോകബേങ്ക് വാർഷിക യോഗങ്ങൾക്കിടെയാണ് യു എ ഇ സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയും ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയും കരാറുകളിൽ ഒപ്പുവെച്ചത്.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പലിശ രഹിത ധനസഹായം നൽകും. ദാരിദ്ര്യം കുറക്കുന്നതിനും സുസ്ഥിരതക്കും സഹായിക്കുന്ന റെസിലൻസ് ആൻഡ് സസ്‌റ്റൈനബിലിറ്റി ട്രസ്റ്റ് കരാറുകളിൽ ഉൾപ്പെടുന്നു.

സുസ്ഥിര വികസനം, ദാരിദ്ര്യ നിർമാർജനം, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വികസ്വര സമ്പദ്്വ്യവസ്ഥകളുടെ പ്രതിരോധം ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധത ഈ നീക്കം വീണ്ടും ഉറപ്പിക്കുന്നുവെന്ന് അൽ ഹുസൈനി പറഞ്ഞു.

ദാരിദ്ര്യം കുറക്കൽ, വളർച്ചാ ട്രസ്റ്റ് വായ്പ ഈ വർഷം ഏകദേശം 4,000 കോടി ഡോളറിലെത്തുമെന്ന് ഐ എം എഫ് പ്രതീക്ഷിക്കുന്നു. 69 രാജ്യങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ട്.

Latest