markaz law college
സുസ്ഥിര സാമൂഹിക വികസനം: മര്‍കസ് ലോ കോളജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ഡോ. ജസ്റ്റിസ് പി ജ്യോതിമണി ഉദ്ഘാടനം ചെയ്തു
നോളജ് സിറ്റി | സുസ്ഥിര സാമൂഹിക വികസനത്തെ കുറിച്ച് മര്‍കസ് ലോ കോളജില്‍ രണ്ട് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്ട്രെഷനും (കില) ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഗവേണന്‍സു (ഐ എസ് ഡി ജി) മായി ചേര്‍ന്ന് മര്‍കസ് ലോ കോളജ് ആണ് സെമിനാര്‍ സംഘടിപ്പിച്ചത്.
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ഡോ. പി ജ്യോതിമണി ഉദ്ഘാടനം ചെയ്തു. നമുക്ക് അനുഭവിക്കാവുന്ന എല്ലാ വിഭവങ്ങളുടെയും തുല്യാവകാശികളാണ് വരും തലമുറകളെന്നും നൈതിക ചിന്തയാണ് സുസ്ഥിര വികസന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. തലമുറകള്‍ക്കിടയിലെ നീതീകരണം ആകണം സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള നിയമനിര്‍മാണങ്ങളുടെ കാതലെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്‍ ഡയറക്ടര്‍ ഡോ. സി അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. ഐ എസ് ഡി സി പ്രസിഡന്റ് ജോണ്‍ സാമൂവല്‍, കില സെന്റര്‍ കോ- ഓഡിനേറ്റര്‍ കെ യു സുകന്യ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള സ്വാഗതവും അസി. പ്രഫസര്‍ എന്‍ നിവേദിത നന്ദിയും പറഞ്ഞു.
ഫോട്ടോ: മര്‍കസ് ലോ കോളജില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ഡോ. പി ജ്യോതിമണി ഉദ്ഘാടനം ചെയ്യുന്നു