Connect with us

National

ഛത്തീസ്ഗഡില്‍ എസ്യുവിയും ട്രക്കും കൂട്ടിയിടിച്ചു; 11 മരണം

പുരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജഗ്താര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

Published

|

Last Updated

ബലോഡ് (ഛത്തീസ്ഗഡ്| ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയില്‍ എസ്യുവി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 11 പേര്‍ മരിച്ചു. പുരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജഗ്താര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

കാങ്കര്‍ ജില്ലയിലെ മര്‍ക്കത്തോള ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പുരൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ കുമാര്‍ സാഹു പറഞ്ഞു.

എസ്യുവിയിലുണ്ടായിരുന്ന പത്ത് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ ഒരു കുട്ടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.