First Gear
അവെനിസ് സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സുസുക്കി
സുസുക്കി അവെനിസിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 86,700 രൂപയും റേസ് എഡിഷന് 87,000 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ന്യൂഡല്‍ഹി| അവെനിസ് 125 സിസി സ്‌പോര്‍ട്ടി സ്‌കൂട്ടറിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി. സ്റ്റാന്‍ഡേര്‍ഡ്, റേസ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലായാണ് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സുസുക്കി അവെനിസിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 86,700 രൂപയും റേസ് എഡിഷന് 87,000 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ 125 സിസി സ്‌കൂട്ടര്‍ വെള്ള, കറുപ്പ്, ഓറഞ്ച്, ഫ്‌ളൂറസെന്റ് ഗ്രീന്‍ എന്നീ നാല് നിറങ്ങളിലാണ് വില്‍പനയ്‌ക്കെത്തുത്.
യുവ ഉപഭോക്താക്കളെയാണ് പുതിയ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. അവെനിസ് പരിചിതമായ 124 സിസി സിംഗിള്‍-സിലിണ്ടര്‍ ബിഎസ്-വിഐകംപ്ലയിന്റ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 6,750 ആര്‍പിഎംല്‍ പരമാവധി 8.58 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 5,500-ല്‍ 10 എന്‍എംടോര്‍ക്കും വികസിപ്പിക്കാന്‍ പര്യാപ്തമാണ്.
124 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, സിംഗിള്‍ റിയര്‍ ഷോക്ക് അബ്സോര്‍ബര്‍, 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് പിന്‍ ഫൈവ് സ്പോക്ക് ബ്ലാക്ക് അലോയ് വീലുകള്‍, ട്യൂബ് ലെസ് ടയറുകള്‍, മുന്‍വശത്ത് ഡിസ്‌ക് ബ്രേക്ക്, ഡ്രം എിങ്ങനെയുള്ള മെക്കാനിക്കല്‍ സമാനതകളും സുസുക്കി അവെനിസിനുണ്ട്. ടിവിഎസ് എന്‍ടോര്‍ഖിലേക്ക് പോവുന്ന യുവതലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് പുതിയ അവെനിസിനെ ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.