First Gear
ടൊയോട്ടയ്ക്ക് ഇവി നിർമിച്ചുനൽകാൻ സുസുക്കി
എസ്‌യുവി വിപണിയിൽ പോലും ബിഇവി ചോയ്‌സ് നൽകി ലോകമെമ്പാടും വ്യാപകമാക്കാനാണ് സുസുക്കിയും ടൊയോട്ടയും പ്ലാനിടുന്നത്.
ന്യൂഡൽഹി | ഇലക്‌ട്രിക് വാഹന (EV) നിർമാണത്തിന് സുസുക്കി മോട്ടോർ കോർപ്പറേഷനും ടൊയോട്ട മോട്ടോർ കോർപ്പറേഷനും സഹകരണം ശക്തിപ്പെടുത്തുന്നു.
ടൊയോട്ടയുടെ വരാനിരിക്കുന്ന എസ്‌യുവി മോഡൽ ബാറ്ററി ഇവി (BEV) സുസുക്കിയാകും വിതരണം ചെയ്യുക.വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ മോഡൽ അടുത്തവർഷം മുതൽ സുസുക്കി മോട്ടോറിൻ്റെ ഗുജറാത്തിലെ പ്ലാൻ്റിൽ നിർമാണം തുടങ്ങും.
മോഡലിനായി സ്വീകരിച്ച BEV യൂണിറ്റും പ്ലാറ്റ്‌ഫോമും സുസുക്കി, ടൊയോട്ട, ഡൈഹാറ്റ്‌സു മോട്ടോർ കോർപ്പറേഷൻ എന്നിവ സംയുക്തമായി വികസിപ്പിച്ചതാണ്. പുതിയ മോഡൽ ഒരു ബിഇവി ആയി മാത്രം രൂപകൽപ്പന ചെയ്തതാണ്.
ഫോർ വീൽ ഡ്രൈവോടുകൂടിയായിരിക്കും ഇത് അവതരിപ്പിക്കുക. BEV-യുടെ ഷാർപ്പൻ ഡ്രൈവിംഗ് സവിശേഷതകളുള്ള വേഗതയേറിയ എസ്‌യുവി, വിശാലമായ ക്രൂയിസിംഗ് ശ്രേണിയും സുഖപ്രദമായ ക്യാബിനും ഉൾക്കൊള്ളുന്നതാകുമെന്ന് കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞു. സംയുക്ത സംരംഭം ഇരു കമ്പനികളുടെയും ആദ്യത്തെ BEV കൂട്ടായ്‌മയാണ്. എസ്‌യുവി വിപണിയിൽ പോലും ബിഇവി ചോയ്‌സ് നൽകി ലോകമെമ്പാടും വ്യാപകമാക്കാനാണ് സുസുക്കിയും ടൊയോട്ടയും പ്ലാനിടുന്നത്.