Connect with us

From the print

സ്വാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യന്‍: കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് ഖാസിയാകാന്‍ എറ്റവും യോഗ്യരായിട്ടുള്ളത്. ആ യോഗ്യത പാണക്കാട് തങ്ങന്മാര്‍ക്ക് ധാരാളം ഉണ്ട്. സ്വാദിഖലി തങ്ങള്‍ക്കും ഉണ്ട്.

Published

|

Last Updated

കൊച്ചി | ഖാസിയാകാന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ക്ക് യോഗ്യതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് ഖാസിയാകാന്‍ എറ്റവും യോഗ്യരായിട്ടുള്ളത്. ആ യോഗ്യത പാണക്കാട് തങ്ങന്മാര്‍ക്ക് ധാരാളം ഉണ്ട്. സ്വാദിഖലി തങ്ങള്‍ക്കും ഉണ്ട്.

നാട്ടിലുണ്ടാകുന്ന മതപരമായ വിഷയങ്ങളിലും മറ്റുമൊക്കെ ജനങ്ങള്‍ക്ക് സ്വീകാര്യമാകണമല്ലോ. ഇ കെ വിഭാഗം സമസ്ത അങ്ങനെ പറഞ്ഞിട്ടൊന്നുമില്ല. ഒരാള് പറഞ്ഞതാണ്. ഇതൊക്കെ ഇത്തരം പ്രശ്്‌നങ്ങള്‍ ലൈവാക്കി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ പറയുന്ന വര്‍ത്തമാനങ്ങളാണ്. പാണക്കാട് തങ്ങന്മാരുടെ യോഗ്യത ചോദ്യം ചെയ്യാന്‍ ഇവരാരും വളര്‍ന്നിട്ടില്ല. അത് അംഗീകരിക്കാന്‍ പോകുന്നില്ല.

ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള മെക്കാനിസം ഉണ്ട്. പാണക്കാട് തങ്ങന്മാരെ വിമര്‍ശിച്ചാല്‍ ലീഗിന് പത്ത് വോട്ട് കൂടുകയേ ഉള്ളൂ. ഇത്തരം പ്രസ്താവന നടത്തുന്നത് നല്ലതാണോ എന്ന് ആ സംഘടന ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.