Kerala
ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് സ്വാദിഖലി തങ്ങൾ; ആരെയും ക്ഷണിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശം ഇടതുമുന്നണിffയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗിന് ആരുടെയും ക്ഷണം വേണ്ടെന്നും തങ്ങൾ
മലപ്പുറം | മുസ്‍ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് പാർട്ടി പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശം ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗിന് ആരുടെയും ക്ഷണം വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അതല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.