Connect with us

Kerala

വഖ്ഫ് നിയമം ആരോടും കൂടിയാലോചിക്കാതെയെന്ന് സ്വാദിഖലി തങ്ങള്‍

പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ഒറ്റക്കെട്ടായി എതിര്‍ത്തത് ശ്രദ്ധേയമായ കാര്യം

Published

|

Last Updated

മലപ്പുറം | ഇപ്പോള്‍ നടപ്പാക്കിയ വഖ്ഫ് നിയമം തട്ടിക്കൂട്ടിയ നിയമമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. ആരോടും കൂടിയാലോചിച്ചിട്ടില്ല. നിയമം ജെ പി സിക്ക് വിട്ട് കൊടുത്തെങ്കിലും അവിടേയും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഗവണ്‍മെന്റ് അവര്‍ക്കനുകൂലമായ അഭിപ്രായങ്ങള്‍ മാത്രം സ്വീകരിച്ച് കൊണ്ടാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ഒറ്റക്കെട്ടായി എതിര്‍ത്തത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണെന്നും സ്വാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ കക്ഷികള്‍ ഇതിനെ ഒരു മുസ്ലിം വിഷയമായിട്ടല്ല കാണുന്നത്. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് അവരുടെ ചില അജണ്ടയുടെ ഭാഗമായിട്ടാണ് വഖഫ് ബില്‍ പാസ്സാക്കിയത്. ഇപ്പോള്‍ വഖ്ഫിനെ മാത്രമാണ് ബാധിച്ചിരിക്കുന്നതെന്നും ഇനി മറ്റ് മതങ്ങളെ ആയിരിക്കും ഇത്തരം കാര്യങ്ങള്‍ ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Latest