Connect with us

swapna revelation

മുഖ്യമന്ത്രിക്കെതിരെ പ്രോട്ടോകോള്‍ ലംഘന ആരോപണം തുടര്‍ന്ന് സ്വപ്ന

മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന്

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെ ആരോപിച്ചത് പോലുള്ള പ്രോട്ടോകോള്‍ ലംഘന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ഇടപെടല്‍ നടന്നെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്.

കേന്ദ്ര അനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്ത് വരുത്തിയത്. കമല വിജയനെ ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് തന്നോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു.

വീണാ വിജയന് ഐ ടി ഹബ്ബ് തുടങ്ങാന്‍ ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാന്‍ കമല വിജയന്‍ ശ്രമിച്ചു. എത്ര സ്വര്‍ണം സമ്മാനമായി കൊടുക്കാനാകുമെന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചതായും വീണ ആരോപിച്ചു.

 

Latest