swapna revelation
സ്വപ്‌ന സുരേഷിനെ എച്ച് ആര്‍ ഡി എസ് പുറത്താക്കി
അന്വേഷണം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്ന് മാനേജ്‌മെന്റ്

പാലക്കാട് | മുഖ്യമന്ത്രിയും കുടുംബത്തിനുമെതിരെ വിവാദ ആരോപണം ഉന്നയിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ എച്ച് ആര്‍ ഡി എസ് കമ്പനി പുറത്താക്കി. സ്വപ്‌നനക്കെതിരായി നടക്കുന്ന അന്വേഷണം കമ്പനിയുടെ പ്രൊജക്ടുകളെ ബാധിക്കുന്നെന്ന് പറഞ്ഞാണ് നടപടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കമ്പനിയെ വേട്ടയാടുന്നതായും ഇവര്‍ ആരോപിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ സ്വപ്‌ന കഴിഞ്ഞ ഫെബ്രുവരിയിലാണ് എച്ച് ആര്‍ ഡി എസില്‍ ജോലിക്ക് കയറിയിത്. സ്വപ്നക്ക് ജോലി ലഭിച്ചതിന് പിന്നിലും തുടര്‍ന്ന് അവര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നിലും സംഘ്പരിവാര്‍ ഇടപെടലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എച്ച് ആര്‍ ഡി എസ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കുള്ള സംഘ്പരിവാര്‍ ബന്ധമായിരുന്നു ഇതിന് കാരണം. സ്വപ്നക്ക് എല്ലാ സുരക്ഷയും നല്‍കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇപ്പോള്‍ സ്വപ്നയെ പുറത്താക്കിയതിന് പിന്നിലും ദുരൂഹതയുണ്ട്. കമ്പനി പുറത്താക്കുന്നതിന് മുമ്പ് തന്നെ സ്വപ്‌ന കഴിഞ്ഞ ദിവസം താമസം എറണാകുളത്തേക്ക് മാറ്റിയിരുന്നു