Connect with us

SWAPNA SURESH

അപകീര്‍ത്തി കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനുശേഷമാണ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്

Published

|

Last Updated

കണ്ണൂര്‍ | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനുശേഷമാണ് സ്വപ്‌ന സുരേഷ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.

പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും ഒന്നാം പ്രതിയായ സ്വപ്‌ന സുരേഷ് കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന്‍ വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദന്‍ കോടതിയെ സമീപിച്ചത്.

സ്വപ്‌നക്കെതിരെ സി പി എം ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Latest