Connect with us

National

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‌രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും

കെജ് രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി | എ എ പി എം പി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ  മാതാപിതാക്കളെ ഡല്‍ഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. സംഭവം നടക്കുമ്പോള്‍ കെജ്‌രിവാളിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു. കേസില്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയേക്കും.

അതേസമയം കെജ് രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി എ എ പി രംഗത്തെത്തി. മോദി ഇടപെട്ടാണ് കെജ് രിവാളിന്റെ വൃദ്ധരായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ കെജ് രിവാളിന്റെ വസതിയിലേക്കെത്തി.

കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയപ്പോള്‍ തന്നെ ആക്രമിച്ചുവെന്ന് സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു.

Latest