Connect with us

എ എ പി രാജ്യസഭ എം പി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ നാടകീയ രംഗങ്ങള്‍. സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്നും സംഭവം നടന്നപ്പോള്‍ ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇല്ലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് സ്വാതി മാലിവാള്‍ എം പി പൊട്ടിക്കരഞ്ഞു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിക്കുള്ളിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്.അതേസമയം എഎപി വിടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു.

Latest