Connect with us

minister veena george

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഏരിയാ സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജിന് വിമര്‍ശനം

വീണാ ജോര്‍ജ്ജ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് വിമര്‍ശനം. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ സമ്മേളത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. നിലവിലെ മന്ത്രിസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഏക സി പി ഐ എം പാര്‍ട്ടി അംഗമാണ് വീണാ ജോര്‍ജ്ജ്. എം എല്‍ എമാരില്‍ വീണാ ജോര്‍ജ്ജിന് പുറമേ ദലീമാ ജോര്‍ജ്ജും ആന്റണി ജോണും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പാര്‍ട്ടി അംഗങ്ങളാണ്.

നേരത്തെ 2006ല്‍ എം എല്‍ എമാരായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഐഷാ പോറ്റിക്കും എം എം മോനായിക്കും പാര്‍ട്ടി ശാസന പുറപ്പെടുവിപ്പിച്ചിരുന്നു.

സമ്മേളനത്തില്‍ വീണാ ജോര്‍ജ്ജ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. അത്യാവശ്യകാരങ്ങള്‍ക്ക് മന്ത്രിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ് വീണാ ജോര്‍ജ്ജ്.