Connect with us

International

സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വന്റെ പാബോക്ക് വൈദ്യശാസ്ത്ര നൊബേല്‍

പരിണാമവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം.

Published

|

Last Updated

സ്റ്റോക്ഹോം | ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വന്റെ പാബോ അര്‍ഹനായി. പരിണാമവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം. ആദിമ മനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ പരിണാമവുമാണ് സ്വാന്‍ പഠനത്തിന് വിധേയമാക്കിയത്. നൊബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പേള്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഒരാഴ്ച നീളുന്ന നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനത്തോടെ തുടക്കമായത്. നാളെ ഊര്‍ജതന്ത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കും.