Connect with us

Health

ഗുണങ്ങളാൽ മധുരിക്കും മധുരക്കിഴങ്ങ്

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതും, ഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമടക്കം ഇനിയും ധാരാളം ഗുണങ്ങളുണ്ട് മധുരക്കിഴങ്ങിന്.

Published

|

Last Updated

പ്പോൾ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു കിഴങ്ങ് വർഗ്ഗമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കഴിച്ചാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? മരച്ചീനിയൊക്കെ നടും പോലെ പറമ്പിൽ തന്നെ നട്ടു വിളവെടുത്തിരുന്ന മധുരക്കിഴങ്ങ് അന്നജത്തിന്റെ ഒരു കലവറയാണ്.

പച്ച മധുരക്കിഴങ്ങ് അപ്പോൾ തന്നെ പറിച്ച് കഴുകി കഴിക്കുന്നത് നമ്മുടെയൊക്കെ ഒരു ശീലമായിരുന്നു. എന്നാൽ ഇന്ന് മധുരക്കിഴങ്ങ് കടകളിൽ മാത്രം കാണുന്ന ഒരു അതിഥിയായി മാറിയിരിക്കുന്നു എന്നതാണ് സത്യം. എന്നാൽ ഈ കിഴങ്ങ് വർഗ്ഗത്തിന് അതിശയകരമായ ഗുണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയാണ് മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ എന്ന് നോക്കാം.

ദഹനം മെച്ചപ്പെടുത്തുന്നു

  • മധുരക്കിഴങ്ങ് നാരുകളുടെ മികച്ച ഉറവിടമാണ്.ഇത് ആരോഗ്യകരമായ ദഹന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. നാരുകൾ മലബന്ധം തടയാനും പതിവായി നിങ്ങളുടെ ദഹന വ്യവസ്ഥയെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.

കാഴ്ചയെ സഹായിക്കുന്നു

  • മധുരക്കിഴങ്ങിൽ വിറ്റാമിൻ എയുടെ മുൻഗാമിയായ ബീറ്റ കരോട്ടിൽ ഉണ്ട്. ഇത് കണ്ണിന്റെ നല്ല കാഴ്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്

ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ

  • മധുരക്കിഴങ്ങിലെ ആന്റിഓക്സിഡന്റുകളുടെയും ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളുടെയും സാന്നിധ്യം ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. സന്ധിവാതം, ഹൃദയം, തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

  • മധുരക്കിഴങ്ങ് എന്നാണ് പേരെങ്കിലും സാധാരണ കിഴങ്ങായ ഉരുളകിഴങ്ങിനെ അപേക്ഷിച്ച് ഗ്ലൈസിനിക് ഇൻഡക്സ് വളരെ കുറവാണ് മധുരക്കിഴങ്ങിന്. ഇതിനർത്ഥം അവരക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചു വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്കും സ്ഥിരമായ ഊർജ്ജം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ആരോഗ്യകരമായ ഒരു ഓപ്ഷൻ ആയി മധുരക്കിഴങ്ങിന് തിരഞ്ഞെടുക്കാവുന്നതാണ്.

രോഗപ്രതിരോധശേഷിയെ പ്രോത്സാഹിപ്പിക്കുന്നു

  • മധുരക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും.

ചർമ്മത്തിന്റെ ആരോഗ്യം

  • മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ യുടെ സാന്നിധ്യം ഉണ്ട്. ഇത് കോശങ്ങളെ പുനരുജീവിപ്പിക്കാനും ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഇതിലൊന്നും തീരാത്ത എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഗുണങ്ങൾ ഉണ്ട് മധുരക്കിഴങ്ങിന്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതും, ഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമടക്കം ഇനിയും ധാരാളം ഗുണങ്ങളുണ്ട് മധുരക്കിഴങ്ങിന്. അപ്പോൾ മാർക്കറ്റിൽ സുലഭമായി കിട്ടുന്ന ഈ കിഴങ്ങ് കൂട്ടുകാരനെ കൂടെ കൂട്ടിക്കോളൂ.

Latest