Connect with us

IPL 2023

മധുരം വിളമ്പി സാള്‍ട്ട്; ആര്‍ സി ബിക്കെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ഏഴ് വിക്കറ്റ് ജയമാണ് ഡല്‍ഹി നേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഓപണര്‍ ഫില്‍ സാള്‍ട്ടിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഏഴ് വിക്കറ്റ് ജയമാണ് ഡല്‍ഹി നേടിയത്. സാള്‍ട്ട് 45 ബോളില്‍ 87 റണ്‍സ് അടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണെടുത്തത്. ഡല്‍ഹി 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് 26ഉം റിലീ റൂസ്സോ  35ഉം റണ്‍സെടുത്തു.

വിരാട് കോലിയൂടെയും മഹിപാല്‍ ലോംറോറിന്റെയും അര്‍ധ സെഞ്ചുറി മികവിലാണ് ആര്‍ സി ബി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 29 ബോളിലാണ് ലോംറോര്‍ 54 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിസ് 45 റണ്‍സ് നേടി. ഡല്‍ഹിയുടെ മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു.

Latest