Connect with us

ksrtc swift bus accident

സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു

താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലില്‍ പാലത്തിന് മുകളില്‍വെച്ചാണ് അപകടം

Published

|

Last Updated

കോഴിക്കോട്|  ദേശീയപാതയില്‍ താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു. പാലത്തിന് മുകളില്‍വെച്ച് ലോറിപെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ബസിന്റെ മുന്‍ഭാഗത്തെ ചില്ലും ഡോറിന് ഡോറിന് സമീപവും തകര്‍ന്നു.

തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസാണ് രാവിലെ 6.20ഓടെ അപകടത്തില്‍പ്പെട്ടത്. മുമ്പും ഇതേ റൂട്ടില്‍ ഓടിയ രണ്ട് സ്വിഫ്റ്റ് ബസുകള്‍ ചുരത്തില്‍വെച്ച് നേരിയ അപകടത്തില്‍പ്പെട്ടിരുന്നു.

 

Latest