Connect with us

Kerala

സമരം അവസാനിപ്പിച്ച് സ്വിഗ്ഗി ജീവനക്കാര്‍; തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തും

വേതന പരിഷ്‌കരണം, ജോലി സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് സ്റ്റോറുകളിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്വിഗ്ഗി ജീവനക്കാരുടെ സമരം താത്കാലികമായി നിര്‍ത്തി. തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. വേതന പരിഷ്‌കരണം, ജോലി സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് സ്റ്റോറുകളിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.

ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച കമ്പനി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സ്വിഗ്ഗി തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലയിരുന്നു സമരം.

ഇതിനിടെയാണ് വേതന വര്‍ധന ആവശ്യപ്പെട്ട സ്വിഗ്ഗി ജീവനക്കാരന് മര്‍ദനമേറ്റത്. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് അമീനിനാണ് മര്‍ദനമേറ്റത്. മാനേജ്മെന്റിന്റെ ആളുകളാണ് മര്‍ദിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാമെന്ന് കാണിച്ച് ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനമെന്നാണ് പരാതി. തലപൊട്ടിയ നിലയില്‍ അമീനിനെ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest