Connect with us

Kerala

സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം; ചരിത്രസാക്ഷ്യത്തിനൊരുങ്ങി കൊയിലാണ്ടി

നാളെ (19-01-2024, വെള്ളി) വൈകിട്ട് അഞ്ച് മുതല്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് ആദരവ് മഹാസമ്മേളനം.

Published

|

Last Updated

കൊയിലാണ്ടി | അറിവിന്‍ വെളിച്ചവും ആത്മീയതയുടെ തെളിച്ചവും മേല്‍വിലാസമാക്കിയ സയ്യിദ് കുടുംബത്തിലെ കാരണവര്‍ക്ക് നാളെ (19-01-2024, വെള്ളി) ആദര്‍ശകേരളം നല്‍കുന്ന സ്‌നേഹാദരത്തില്‍ മനംനിറഞ്ഞ ആഹ്ലാദത്തിലാണ് കൊയിലാണ്ടി ദേശം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നല്‍കുന്ന ആദരവ് മഹാസമ്മേളനത്തിന് ചരിത്ര സാക്ഷ്യമാകാന്‍ നാടൊന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെകളുടെ പകലിരവുകള്‍ക്ക് ചരിത്ര ഗന്ധമുള്ള കൊയിലാണ്ടിയുടെ മണ്ണില്‍ പുതു ചരിതത്തിന്റെ പിറവിക്കാണ് പെരുമ്പറ മുഴങ്ങുന്നത്. നാളെ വൈകിട്ട് അഞ്ച് മുതല്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് ആദരവ് മഹാസമ്മേളനം.

ആറ് പതിറ്റാണ്ടിലേറെക്കാലമായി വിശ്രമമില്ലാതെ കര്‍മമണ്ഡലത്തില്‍ പ്രശോഭിക്കുന്ന തങ്ങളുടെ അതുല്യ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരവിന് നേതൃത്വം നല്‍കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. കേരള മുസ്ലിം ജമാത്ത് സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. അബ്ദുസ്വബൂര്‍ബാഹസന്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ് ലിയാര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പുറക്കാട് മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍ വയനാട്, വി പി എം ഫൈസി, കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഹാരിസ് ബാഫഖി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, എം എ ഹാഷിം അമേത്ത്, ടി പി അബൂബക്കര്‍ ഹാജി പൊയിലൂര്‍, പൊന്നാറത്ത് അഹമ്മദ് ഹാജി, പൊന്നങ്കോട് അബൂബക്കര്‍ ഹാജി, വളയം മമ്മു ഹാജി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, അഫ്‌സല്‍ കൊളാരി സംബന്ധിക്കും.

സമ്മേളനത്തിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തും കോഴിക്കോട് ഭാഗത്ത് നിന്നുള്ളവ മീത്തലെക്കണ്ടി പള്ളി പരിസരത്തും ഉള്ള്യേരി ഭാഗത്ത് നിന്നുള്ളവ ബൈപ്പാസ് പരിസരത്തുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.

 

Latest