Connect with us

Kerala

സയ്യിദ് ഫള്ല്‍ കുറ തങ്ങള്‍ അനുസ്മരണം അജ്മീറില്‍

അജ്മീര്‍ കേന്ദ്രമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജാമിഅ മുഈനിയ്യയുടെ നേതൃത്വത്തിലാണ് മജ്ലിസ് സംഘടിപ്പിച്ചത്.

Published

|

Last Updated

അജ്മീര്‍| സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മുസ്ലിം കേരളത്തിന്റെ ആശാകേന്ദ്രവുമായിരുന്ന സയ്യിദ് ഫള്ല്‍ കുറാ തങ്ങളുടെ അനുസ്മരണ സദസ്സും പ്രാര്‍ത്ഥന മജ്‌ലിസും അജ്മീര്‍ ദര്‍ഗ ശരീഫില്‍ സംഘടിപ്പിച്ചു.

അജ്മീര്‍ കേന്ദ്രമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജാമിഅ മുഈനിയ്യയുടെ നേതൃത്വത്തിലാണ് മജ്ലിസ് സംഘടിപ്പിച്ചത്.

മൗലിദ് ജല്‍സക്ക് ശഫീഖ് മുഈനി പൊന്മള നേതൃത്വം നല്‍കി. മുഫ്തി സൈനുദ്ദീന്‍ നഈമി ശാമില്‍ ഇര്‍ഫാനി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് നൂറുല്‍ ഐന്‍ ചിശ്തി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സുബൈര്‍ നഈമി കാസര്‍കോട് സ്വഫുവാന്‍ മുഈനി, അനസ് ജൗഹരി, ഹാശിം മുഈനി, ഹുസ്‌നി മുബാറക് മുഈനി സംബന്ധിച്ചു.