Connect with us

Kasargod

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) വഫാത്തായി

ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും.

Published

|

Last Updated

കാസർഗോഡ്  | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ)  വഫാത്തായി. 64 വയസ്സായിരുന്നു. തിങ്കളഴാച രാവിലെ എട്ടിക്കുളത്തെ സ്വവസതിയിലായിരുന്നു അന്ത്യം. ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലുള്ള ജനാസ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും.

സമസ്ത പ്രസിഡന്റായിരുന്ന മർഹൂം താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ-സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1960 മെയ് 1നു ജനിച്ചു. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാൾ സയ്യിദ് മദനി അറബിക് കോളജിൽ ദർസ് പഠനവും ഉപരിപഠനവും പൂർത്തിയാക്കി.

പിതാവിനു പുറമെ താഴേക്കോട് എൻ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മു സ്ലിയാർ, ഉള്ളാൾ ബാവ മുസ്ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ. കർണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ൽ ഇസ്ലാമിക് സെന്ററിലെ പ്ര ധാന ഉസ്ത‌ാദാണ്. ‘കുറ തങ്ങൾ’ എന്നറിയപ്പെട്ട അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ  തിരഞ്ഞെടുത്തിരുന്നു. ഇതുൾപ്പെടെ  കാസറഗോഡ്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.

സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെ ക്രട്ടറി, എട്ടിക്കുളം താജുൽ ഉലമ എജ്യുക്കേഷണൽ സെന്റർ ജന.സെക്രട്ടറി തുടങ്ങിയ ചുമ തലകൾ വഹിച്ചുവരികയായിരുന്നു.

കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറ പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തിയത് കാരണമാണ് കുറാ തങ്ങളെന്ന പേരിൽ അറിയപ്പെട്ടത്.

അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലേഷ്യ മലബാരി മുസ്‌ലിം ജമാഅത്ത് അവാര്‍ഡ് തുടങ്ങി വിവിധ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: ശരീഫ ഹലീമ ആറ്റ ബീവി പാപ്പിനിശ്ശേരി. മക്കൾ: സയ്യിദ് അബ്ദുറഹ്മാൻ മഷ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങൾ, റുഫൈദ ബീവി, സഫീറ ബീവി, സക്കിയ ബീവി, സഫാന ബീവി. മരുമക്കൾ: സയ്യിദ് ആമിർ തങ്ങൾ നാദാപുരം, ഡോ.സയ്യിദ് ശുഹൈബ് തങ്ങൾ കൊടിഞ്ഞി, സയ്യിദ് മിസ്ബാഹ് തങ്ങൾ പാപ്പിനിശ്ശേരി

സഹോദരങ്ങൾ: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, പരേതയായ ശരീഫ ബീക്കുഞ്ഞി ബീവി മഞ്ചേശ്വരം, ശരീഫ മുത്തുബീവി കരുവൻതുരുത്തി, ശരീഫ കുഞ്ഞാറ്റ ബീവി ചെറുവത്തൂർ, ശരീഫ ഉമ്മുഹാനി ബീവി ഉടുമ്പുന്തല, ശരീഫ റംല ബീവി കുമ്പള.

സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങൾ സഹോദരീ ഭർത്താവാണ്.

നേതാക്കൾ അനുശോചിച്ചു

കുറാ തങ്ങളുടെ വിയോഗത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുശാവറ ഉപാധ്യക്ഷനും സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ത്വാഹാ തങ്ങള്‍, ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എം എ സ്റ്റേറ്റ് പ്രസിഡന്റ് കാട്ടിപ്പാറ കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, എസ് ജെ എം സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്, ട്രഷറര്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.