Connect with us

Kasargod

സയ്യിദ് താഹിറുല്‍ അഹ്ദല്‍ ഉറൂസ്: 25 കേന്ദ്രങ്ങളില്‍ ഇന്ന് അനുസ്മരണ സംഗമങ്ങള്‍

25 മഹല്ലുകളില്‍ ഇന്നും (ജനു: 17, വെള്ളി), നാളെയും (ജനു: 18, ശനി) ജുമുഅ പ്രഭാഷണങ്ങളും യൂണിറ്റ് അനുസ്മരണ സംഗമങ്ങളും നടക്കും.

Published

|

Last Updated

കാസര്‍കോട് | സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പത്തൊമ്പതാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി 25 മഹല്ലുകളില്‍ ഇന്നും (ജനു: 17, വെള്ളി), നാളെയും (ജനു: 18, ശനി) ജുമുഅ പ്രഭാഷണങ്ങളും യൂണിറ്റ് അനുസ്മരണ സംഗമങ്ങളും നടക്കും. അനുസ്മരണം, ഉറൂസ് സന്ദേശം, പ്രാര്‍ഥനാ സദസ്സ് തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായിഉണ്ടാകും.

കുമ്പള സോണിലെ കൊടിയമ്മ താഴെ, ചൂരിത്തട്ക്കം, സങ്കായം കര, മുന്നൂര്‍, മൈമൂന്‍ നഗര്‍, ഉദുമ സോണിലെ കുന്നപാറ ദേളി, കുണിയ അടുക്കം, കാസര്‍കോട് സോണിലെ മധൂര്‍, ചൂരി സുന്നി സെന്റര്‍, മഞ്ചേശ്വരം സോണിലെ ബട്ടിപ്പദവ്, ബജ്ജങ്കള ബുര്‍ദ നഗര്‍, ബാകിമാര്‍, തോക്കേ ബദ്രിയ, സന്‍തട്ക്ക, ദര്‍കാസ്, പാവൂര്‍ റഹാമാനിയ്യ എന്നിവിടങ്ങളില്‍ നടക്കുന്ന സംഗമങ്ങളില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്റഫ് സഖാഫി ഉളുവാര്‍, ഹനീഫ് സഅദി കുമ്പോല്‍, മന്‍ഷാദ് അഹ്‌സനി, ഹസ്ബുല്ല തളങ്കര, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, സയീദ് ഹിമമി ആലംപാടി, ജമാല്‍ സഖാഫി പെര്‍വാഡ് പ്രഭാഷണം നടത്തും.

കുമ്പള സോണിലെ ഉര്‍മിയിലും, മുകാരിക്കണ്ടത്തും സീതാംകോളിയിലും നടന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് സഖാഫി കാവുംപുറം, ഫാറൂഖ് സഖാഫി കര പ്രഭാഷണം നടത്തി. ബന്തിയോട് പാച്ചാണിയില്‍ നടന്ന സംഗമം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസലാം സഅദി പ്രഭാഷണം നടത്തി.

ഇന്ന് (ജനു: 17, വെള്ളി) മണ്ടമയില്‍ വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയും നാളെ (ജനു: 18, ശനി) ഹേരൂരില്‍ അബ്ദുല്‍ അസീസ് ഹിമമിയും 19ന് ഞായറാഴ്ച കൊടിയമ്മ ശിബ്‌ലിയില്‍ സുലൈമാന്‍ സഖാഫി ദേശാംകുളവും, മേര്‍ക്കളയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലും, ചള്ളങ്കയത്ത് അബൂബക്കര്‍ കാമില്‍ സഖാഫിയും പ്രഭാഷണം നടത്തും.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി ഉര്‍മിയില്‍ നടത്തിയ ആത്മീയ സംഗമം.

 

Latest