Connect with us

Kasargod

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്: മുഹിമ്മാത്ത് പ്രയാണം 29ന് തുടങ്ങും

സ്വാഗത സംഘത്തിന്റെ മൂന്ന് സന്ദേശ യാത്രകള്‍ ഈ മാസം 29ന് ബുധനാഴ്ച പ്രയാണം തുടങ്ങും.

Published

|

Last Updated

കാസര്‍കോട് | അടുത്ത മാസം ആറ് മുതല്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്ത സ്വാഗത സംഘത്തിന്റെ മൂന്ന് സന്ദേശ യാത്രകള്‍ ഈ മാസം 29ന് ബുധനാഴ്ച പ്രയാണം തുടങ്ങും. ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം ഹൊസങ്കടി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ മഖാം പരിസരത്തു നിന്നും മധ്യ മേഖല തളങ്കര മാലിക്ദീനാര്‍ മഖാം പരിസരത്തു നിന്നും ദക്ഷിണ മേഖലാ ദേളി സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാം പരിസരത്തു നിന്നുമാണ് ആരംഭിക്കുന്നത്.

മൂന്ന് ദിവസങ്ങളില്‍ ജില്ലയിലെ 450 യൂണിറ്റ് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മൂന്ന് യാത്രകളും വെള്ളിയാഴ്ച രാത്രി 8.30ന് സമാപിക്കും.

ഉത്തരമേഖലാ സന്ദേശ യാത്രക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും മധ്യ മേഖലാ യാത്രക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദലും ദക്ഷിണ മേഖലാ യാത്രക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയും നേതൃത്വം നല്‍കും.

ഓരോ യാത്രയിലും ജില്ലയിലെ സമുന്നത നേതാക്കളടക്കം ഇരുപത് സ്ഥിരാംഗങ്ങളുണ്ടാകും. ഉത്തര മേഖലയില്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സിദ്ധീഖ് സഖാഫി ബായാര്‍, മധ്യ മേഖലയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, അബൂബക്കര്‍ കാമില്‍ സഖാഫി, ദക്ഷിണ മേഖലയില്‍ വി സി അബ്ദുല്ല സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, യൂസുഫ് മദനി ചെറുവത്തൂര്‍ ഉപ നായകന്മാരാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. യൂണിറ്റ് സമാഹരിച്ച സമ്മേളന നിധി യാത്രയില്‍ ഏറ്റുവാങ്ങും. സ്വീകരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതിന് സര്‍ക്കിള്‍ പ്രചാരണ സമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

 

Latest